പാവറട്ടിയിൽ ആര്‍.എസ്.എസ് പ്രവര്‍ത്തകരെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് ഏഴ് വര്‍ഷം കഠിനനതടവും, ഒരു ലക്ഷം രൂപ പിഴയടുക്കാനും ശിക്ഷ

18

ആര്‍.എസ്.എസ് പ്രവര്‍ത്തകരെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് ഏഴ് വര്‍ഷം കഠിനനതടവും, ഒരു ലക്ഷം രൂപ പിഴയടുക്കാനും ശിക്ഷ.

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ മുല്ലശ്ശേരി തിരുനെല്ലൂര്‍ കരംകൊളളി ജമാല്‍, എളവള്ളി താമരപ്പിള്ളി പുളിക്കല്‍ സദ്ദാം, എളവള്ളി താമരപ്പള്ളി മാടത്തിങ്കല്‍ സുജിത്, എളവള്ളി കാക്കശ്ശേരി മമ്മസ്രായില്ലത്ത് മുനീര്‍ എന്നിവരെയാണ് 7വര്‍ഷം കഠിനതടവിനും 9 മാസം വെറും തടവിനും 25000 രൂപ വീതം ഓരോരുത്തരും ആകെ ഒരു ലക്ഷം രൂപ പിഴയടക്കുന്നതിനും തൃശൂര്‍ 4-ാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് എസ്. ഭാരതി ശിക്ഷ വിധിച്ചത്. 2007 ഫെബ്രുവരി 23നാണ് കേസിനാസ്പദമായ സംഭവം നടന്നത്.