
‘ദ കേരള സ്റ്റോറി’ സിനിമ കേരളത്തിന്റെ മതസൗഹാർദ്ദം തകർക്കാൻ ലക്ഷ്യംവെച്ചുള്ളതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കേരള സ്റ്റോറിയിലൂടെ കേരളത്തിൽ വിഷം കലക്കാനാണ് ആർ.എസ്.എസ് ശ്രമം ഇതിനെതിരെ ജനകീയ പ്രതിഷേധമാണ് വേണ്ടത് അദ്ദേഹം കൂട്ടിച്ചേർത്തു. കക്കുകളി നാടകത്തിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പരിശോധിക്കണം. നാടകം താനും കണ്ടതാണ്. ഓരോരുത്തരും അവരുടെ വീക്ഷണത്തിനനുസരിച്ചാണ് നാടകം കാണുന്നത്. വിശ്വാസത്തെ എതിർക്കുന്ന നിലപാട് സി.പി.എമ്മിനില്ലായെന്നും ഗോവിന്ദൻ വ്യക്തമാക്കി.