സരിത നായര്‍ വ്യാജ നിയമന ഉത്തരവ് നല്കി ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് പണം തട്ടിയെന്ന കേസില്‍ ഉദ്യോഗസ്ഥര്‍ക്ക് ക്ലീന്‍ ചീറ്റ് നല്കി വിജിലന്‍സ്.
ബിവറേജസ് കോര്‍പ്പറേഷന്റെ പേരില്‍ വ്യാജ നിയമന ഉത്തരവ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്‍കിയാണ് സരിത ഉള്‍പ്പെടെയുള്ളവര്‍ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് പണം വാങ്ങി തട്ടിപ്പ് നടത്തിയത്.
ഇതുമായി ബന്ധപ്പെട്ട് ബിവറേജസ് കോര്പ്പറേഷന് നല്കിയ പരാതിയിലാണ് വിജിലന്‍സ് പ്രാഥമിക പരിശോധന നടത്തിയത്. പരാതിയുമായി ബന്ധപ്പെട്ട രേഖകളും സിഡിയും വിജിലന്‍സ് പരിശോധിച്ചു. ബിവറേജസ് കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് വ്യാജ രേഖ നിര്‍മ്മിച്ചതില്‍ പങ്കില്ലെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. അതിനാല്‍ തന്നെ ഉദ്യോഗസ്ഥ തലത്തില്‍ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നാണ് വിലയിരുത്തൽ.