ശശികല ജയിൽ മോചിതയായി

32

അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയിലിൽ കഴിയുന്ന അണ്ണാ ഡി.എം.കെ മുൻ ജനറൽ സെക്രട്ടറി വി. കെ ശശികല ഇന്ന് ജയിൽ മോചിതയായി . ബംഗലൂരുവിലെ പരപന അഗ്രഹാര ജയിലിൽ നാല് വർഷം ജയില്‍ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷമാണ് ശശികല മോചിതയാകുന്നത്. ശശികല നിലവിൽ കോവിഡ് ബാധിച്ച് ആശുപത്രിയിലാണുള്ളത്. ഇനി ചികിത്സ പൂർത്തിയാക്കിയാൽ ശശികലയ്ക്ക് നാട്ടിലേക്ക് മടങ്ങാം. ജയിൽ മോചന രേഖകൾ ജയിൽ അധികൃതർ ആശുപത്രിയിൽ എത്തിച്ചു നൽകി. ശശികലക്ക് ആശുപത്രിയിൽ ഏർപ്പെടുത്തിയിരുന്ന സുരക്ഷ പോലീസ് പിൻവലിച്ചു.

Advertisement

ജനുവരി 20നാണ്​ ശശികലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. കോവിഡ്​ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന്​ ആർ.ടി-പി.സി.ആർ പരിശോധനക്ക്​ വിധേയമാക്കുകയായിരുന്നു. മക്കൾ മുന്നേറ്റ കഴകം ജനറൽ സെക്രട്ടറി ടി.ടി.വി ദിനകരൻ ബംഗളൂരുവിലെത്തിയിട്ടുണ്ട്​. ശശികലയുടെ ആരോഗ്യസ്ഥിതി തൃപ്​തികരമാണെന്നും മറ്റ്​ ഗുരുതര ആരോഗ്യപ്രശ്​നങ്ങളില്ലെന്നും ദിനകരൻ പറഞ്ഞു.

Advertisement