യൂത്ത് കോണ്‍ഗ്രസ് നേതാവും കൊല്ലം ഡി.സി.സി.ജനറല്‍ സെക്രട്ടറിയുമായ ശാസ്താംകോട്ട സുധീർ അന്തരിച്ചു

84

യൂത്ത് കോണ്‍ഗ്രസ് നേതാവും കൊല്ലം ഡി.സി.സി.ജനറല്‍ സെക്രട്ടറിയുമായ ശാസ്താംകോട്ട മനക്കര പടിപ്പുര പടിഞ്ഞാറ്റതില്‍ കെ.സുധീര്‍ (ശാസ്താംകോട്ട സുധീര്‍-40) അന്തരിച്ചു. രോഗബാധിതനായതിനെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. കെ.എസ്.യു.വിലൂടെ രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം കേരളത്തിലെ വിദ്യാര്‍ഥി-യുവജന സമരങ്ങളുടെ മുന്‍നിര പോരാളിയായിരുന്നു. പലതവണ പോലീസിന്റെ ലാത്തിയടിയേറ്റ് ചികിത്സതേടിയിരുന്നു. കെ.എസ്.യു.സംസ്ഥാന സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.