സതീശനും സുധാകരനും സുരക്ഷ വർധിപ്പിച്ചു

44

ഇടുക്കിയിൽ എസ്.എഫ്.ഐ. പ്രവർത്തകൻ കൊല്ലപ്പെട്ടതിനെത്തുടർന്നുണ്ടായ ക്രമസമാധാനപ്രശ്നങ്ങൾ കണക്കിലെടുത്ത് പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശന്റെയും കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരന്റെയും സുരക്ഷ കൂട്ടി. സുരക്ഷ ശക്തിപ്പെടുത്തണമെന്ന ഇന്റലിജൻസ് നിർദേശത്തെ തുടർന്നാണ് നടപടി.

Advertisement

വി.ഡി. സതീശന് പ്രത്യേക കാവലിനുപുറമേ അകമ്പടിപ്പോലീസും വേണം. കെ. സുധാകരൻ എം.പി.ക്ക് നിലവിലുള്ള ഗൺമാനുപുറമേ കമാൻഡോ ഉൾപ്പെടെയുള്ള സുരക്ഷയൊരുക്കണം. അദ്ദേഹം പങ്കെടുക്കുന്ന പൊതുസമ്മേളനങ്ങളിൽ സ്‌പെഷ്യൽ ബ്രാഞ്ച് നിരീക്ഷണം ഏർപ്പെടുത്തണം. വീടിന് പോലീസ് കാവലും ഏർപ്പെടുത്തണം -ഇന്റലിജൻസ് നിർദേശത്തിൽ പറയുന്നു. 

Advertisement