തലസ്ഥാനത്ത് യുദ്ധം: യൂത്ത് കോൺഗ്രസിന്റെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം; പോലീസ് ജലപീരങ്കിയും ടിയർഗ്യാസും പ്രയോഗിച്ചു, ലാത്തി വീശി, പോലീസിന് നേരെ കല്ലേറ്, എസ്.ഐക്ക് പരിക്ക്, ഷാഫി പറമ്പിൽ പറഞ്ഞിട്ടും പിൻമാറാതെ പ്രവർത്തകർ

69

യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം. പോലീസ് ജലപീരങ്കിയും ഗ്രനേഡും ടിയർഗ്യാസും പ്രയോഗിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പിൽ എം.എൽ.എ അടക്കമുള്ളവർക്ക് പരിക്കേറ്റു. പോലീസിന് നേരെ പ്രവർത്തകർ കല്ലെറിഞ്ഞു. എസ്.ഐക്ക് പരിക്കേറ്റു. പോലീസ് ലാത്തിവീശുകയും ചെയ്തു. പോലീസുമായും പ്രവർത്തകർ ഏറ്റുമുട്ടി. പ്രവർത്തകരോട് പിൻമാറാൻ ആവശ്യപ്പെട്ടുവെങ്കിലും പിൻമാറിയില്ല. പോലീസിന് നേരെ കല്ലെറിയുകയായിരുന്നു. ഇതോടെയാണ് പോലീസ് പ്രവർത്തകർക്ക് നേരെ ലാത്തിവീശിയത്.

Advertisement
Advertisement