തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വികസന രാഷ്ട്രീയത്തിനൊപ്പമാണ് താനെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി തോമസ്; അന്ധമായ കോൺഗ്രസ് പ്രചാരണത്തിന് ഉണ്ടാവില്ലെന്നും തോമസ്

10

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വികസന രാഷ്ട്രീയത്തിനൊപ്പമാണ് താനെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി  തോമസ്. കെ റെയിൽ പോലുള്ള പദ്ധതികൾ വരണമെന്നും കെ.വി തോമസ് പറഞ്ഞു. ഇഫ്താറിൽ ഒന്നിച്ചിരിക്കുന്നവർക്ക് വികസനത്തിലും ഒന്നിച്ച് നിൽക്കാനാവണം. തൃക്കാക്കരയിൽ ആര് ജയിക്കുമെന്ന് ഇപ്പോൾ പറയാനാവില്ല. തെരഞ്ഞെടുപ്പ് സംബന്ധിച്ച് കോൺഗ്രസ് ആശയ വിനിമയം നടത്തിയിട്ടില്ല. അതേസമയം എൽ.ഡി.എഫുമായും ആശയവിനിമയം ഉണ്ടായിട്ടില്ലെന്നും കെ.വി തോമസ് പറഞ്ഞു.

Advertisement

എന്നാൽ കോൺ​ഗ്രസിന് വേണ്ടി അന്ധമായ പ്രചരണത്തിനുണ്ടാകില്ല. തൃക്കാക്കരയിലേത് ജനങ്ങളുടെ തെരഞ്ഞെടുപ്പ് ആണ്. ആര് ജയിക്കുമെന്ന് പറയാനാകില്ല. ഉമ തോമസിനോട് ആദരവുണ്ട്, വ്യക്തിപരമായ ബന്ധമുണ്ടെന്നും കെവി തോമസ് പറഞ്ഞു. 

Advertisement