കലിക്കറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്‌.എഫ്‌.ഐയ്‌ക്ക്‌ ഉജ്വല ജയം; ടി സ്‌നേഹ ചെയർപേഴ്സൺ, എസ്.ആർ അശ്വിൻ വൈസ് ചെയർമാൻ

37

കലിക്കറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്‌.എഫ്‌.ഐയ്‌ക്ക്‌ ഉജ്വല ജയം. ചെയർപേഴ്‌സൺ ആയി ടി സ്‌നേഹ (സർവകലാശാല ക്യാമ്പസ്‌) തെരഞ്ഞെടുക്കപ്പെട്ടു. വൈസ് ചെയർമാനായി എസ് ആർ അശ്വിൻ (മേഴ്‌സി കോളേജ് ഓഫ് ടീച്ചർ എജുക്കേഷൻ, കോഴിക്കോട്), വൈസ് ചെയർമാൻ (ലേഡി) ശ്രുതി വി.എം (പഴശ്ശിരാജ കോളേജ്, പുൽപ്പള്ളി), ജനറൽ സെക്രട്ടറിയായി ടി എ മുഹമ്മദ് അഷ്റഫ് (ശ്രീ വ്യാസാ എൻ.എസ്.എസ് കോളേജ് വടക്കാഞ്ചേരി) എന്നിവർ വിജയിച്ചു. മറ്റ്‌ സീറ്റുകളിലേക്ക്‌ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്‌. എം.എസ്‌.എഫ്‌, കെ.എസ്‌.യു, ഫ്രട്ടേണിറ്റി സഖ്യത്തെ പരാജയപ്പെടുത്തിയാണ്‌ എസ്‌.എഫ്‌.ഐയുടെ നേട്ടം.

Advertisement
Advertisement