ആചാരത്തെ  തകര്‍ക്കാന്‍ നേതൃത്വം  നല്‍കിയ മന്ത്രിയെ  പരാജയപ്പെടുത്തുക എന്ന  ദൗത്യമാണ് തനിക്കെന്ന് ശോഭാ സുരേന്ദ്രന്‍

11

ശബരിമല  അയ്യപ്പന്റെ  ആചാരത്തെ  തകര്‍ക്കാന്‍ നേതൃത്വം  നല്‍കിയ മന്ത്രിയെ  പരാജയപ്പെടുത്തുക എന്ന  ദൗത്യമാണ് തനിക്ക്  വന്നുചേര്‍ന്നിരിക്കുന്നതെന്ന് ശോഭാ സുരേന്ദ്രന്‍. കഴക്കൂട്ടത്ത് ബിജെപി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ശോഭാ സുരേന്ദ്രന്റെ പ്രതികരണം. 

‘കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും നിന്ദ്യമായ രീതിയില്‍ വിശ്വാസ സമൂഹത്തെ ഉപദ്രവിച്ച, ശബരിമല  അയ്യപ്പന്റെ  ആചാരത്തെ  തകര്‍ക്കാന്‍ നേതൃത്വം  നല്‍കിയ മന്ത്രിയെ  പരാജയപ്പെടുത്തുക എന്ന  ദൗത്യമാണ് എനിക്ക്  വന്നുചേര്‍ന്നിരിക്കുന്നത്.  കേരളത്തിലെ  വിശ്വാസസമൂഹത്തിന്റെ  വികാരം ഉള്‍ക്കൊണ്ടാണ്  കഴക്കൂട്ടത്ത്   മത്സരിക്കുന്നതെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.