ബി.ജെ.പി നേതൃത്വത്തിനെതിരെ പരസ്യ വിമത നീക്കത്തിന് തുടക്കമിട്ട് ശോഭാ സുരേന്ദ്രൻ;പാലക്കാട്‌ ആദ്യ യോഗം ചേർന്നു

52

ബി.ജെ.പി നേതൃത്വത്തിനെതിരെ പരസ്യ വിമത നീക്കത്തിന് തുടക്കമിട്ട് ശോഭാ സുരേന്ദ്രൻ. പാലക്കാട്  പ്രത്യേക യോഗം സംഘടിപ്പിച്ചു. ചിറ്റൂരിൽ, പത്മദുര്‍ഗം സേവാസമിതി പ്രവർത്തക കൺവെൻഷൻ എന്ന പേരിലാണ് യോഗം നടത്തിയത്. കൺവെൻഷൻ പൊളിക്കുന്നതിനായി ബിജെപി സംഘടിപ്പിച്ച സമാന്തര പരിപാടി അവഗണിച്ച് നൂറ് കണക്കിന് പ്രവർത്തകർ യോഗത്തിനെത്തി. 

Advertisement

ബിജെപി സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്നവരും നിലവിൽ പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നവരും ചേർന്നാണ് ചിറ്റൂരിൽ വിമത കൺവെൻഷൻ നടത്തിയത്. പത്മദുർഗം സേവാ സമിതിയുടെ പേരിൽ സംഘടിപ്പിച്ച വിമതയോഗം ബിജെപി ദേശീയ നിര്‍വ്വാഹക സമതിയംഗം ശോഭാ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബിജെപി ദേശീയ കൗൺസിൽ അംഗം എൻ ശിവരാജൻ, എസ് ആർ ബാലസുബ്രഹ്മണ്യം, വി നടേശൻ തുടങ്ങിയ ബിജെപി നേതാക്കളും പരിപാടിക്കെത്തി. നൂറ് കണക്കിന് പേരാണ് കണ്‍വെൻഷനിൽ പങ്കെടുത്തത്.

Advertisement