സച്ചിന് തെണ്ടുല്‍ക്കറുടെ ചിത്രത്തില്‍ കരി ഓയില്‍ ഒഴിച്ച യൂത്ത് കോണ്‍ഗ്രസിന്റെ നടപടിയില്‍ രൂക്ഷ വിമര്‍ശവുമായി ക്രിക്കറ്റ് താരം ശ്രീശാന്ത്. കോണ്‍ഗ്രസ് ‘തെമ്മാടി’കളുടേത് അപമാനകരമായ നടപടിയാണെന്ന് അദ്ദേഹം ആരോപിച്ചു. ‘ഭാരത രത്ന ജേതാവും ക്രിക്കറ്റ് ഇതിഹാസവും ദൈവവുമായിട്ടുള്ള സച്ചിനുമേല്‍ മഷി ഒഴിക്കുന്നതിലൂടെ 130 കോടി ജനങ്ങളുടെ വികാരം അവര്‍ വ്രണപ്പെടുത്തിയെന്ന് ട്വിറ്ററിലൂടെ ശ്രീശാന്ത് ആരോപിച്ചു.
ഈ പ്രവൃത്തിയെ അപലപിക്കുന്നതിലൂടെ താന്‍ കേരളത്തിലെ ജനങ്ങള്‍ക്കൊപ്പം നില്ക്കുന്നു. അവരുടെ നിന്ദ്യമായ പ്രവൃത്തി രാഷ്ട്രത്തെ അപമാനിക്കലാണെന്നും ശ്രീശാന്ത് കുറിച്ചു.