മോദി പരാജയം: കേന്ദ്ര സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി സുബ്രഹ്മണ്യൻ സ്വാമി

61

നരേന്ദ്ര മോദി സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി ബി.ജെ.പിയുടെ രാജ്യസഭാ എംപി സുബ്രഹ്മണ്യൻ സ്വാമി. ഭരണത്തിന്‍റെ എല്ലാ മേഖലകളിലും മോദി സർക്കാർ പരാജയപ്പെട്ടുവെന്ന് സ്വാമി ട്വിറ്ററിൽ കുറിച്ചു. പശ്ചിമബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജിയുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെയാണ് സ്വാമിയുടെ രൂക്ഷ വിമർശനം.

സ​മ്പ​ദ് വ്യ​വ​സ്ഥ​യി​ലും അ​തി​ർ​ത്തി സു​ര​ക്ഷ​യി​ലും മോ​ദി സ​ർ​ക്കാ​ർ തി​ക​ഞ്ഞ പ​രാ​ജ​യ​മാ​ണ്. അ​ഫ്ഗാ​നി​സ്ഥാ​ൻ പ്ര​തി​സ​ന്ധി കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നെ “പ​രാ​ജ​യം’ എ​ന്നാ​ണ് അ​ദ്ദേ​ഹം വി​ശേ​ഷി​പ്പി​ച്ച​ത്. പെ​ഗാ​സ​സ് ഡാ​റ്റ സു​ര​ക്ഷാ ലം​ഘ​ന​ത്തി​ന് മോ​ദി സ​ർ​ക്കാ​രി​നെ സ്വാ​മി കു​റ്റ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

കാഷ്മീർ ഇപ്പോൾ അന്ധകാര അവസ്ഥയിലാണ്. ആഭ്യന്തര സുരക്ഷയെക്കുറിച്ച് ഇപ്പോഴത്തെ കേന്ദ്ര സർക്കാരിന് ഒന്നും പറയാനില്ല. ഇതിനൊക്കെ ആരാണ് ഉത്തരവാദിയെന്നും മോദിയെ പരസ്യമായി കുറ്റപ്പെടുത്തി സ്വാമി ചോദിക്കുന്നു.