ശബരിമലയിൽ കേരളസർക്കാർ നടപ്പാക്കിയത് സുപ്രീംകോടതി വിധിയെന്ന് സീതാറാം യെച്ചൂരി: ദേവസ്വം മന്ത്രി മാപ്പു പറഞ്ഞതെന്തിനെന്ന് തനിക്കറിയില്ലെന്നും യെച്ചൂരി

5

ശബരിമലയിൽ കേരളസർക്കാർ നടപ്പാക്കിയത് സുപ്രീംകോടതി ഉത്തരവാണെന്ന് സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. എന്തിനാണ് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ മാപ്പു പറഞ്ഞതെന്നു തനിക്കറിയില്ലെന്നും സ്വകാര്യ ചാനലിനോടു പ്രതികരിക്കവേ യെച്ചൂരി പറഞ്ഞു.

ഭരണഘടനാതത്ത്വമനുസരിച്ച് സുപ്രീംകോടതി ഒരു വിധി പുറപ്പെടുവിച്ചാൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാർ അതു നടപ്പാക്കണം. സർക്കാരിനു മുന്നിൽ മറ്റു വഴികളില്ല. അല്ലാതെ സുപ്രീംകോടതി വിധി ലംഘിക്കലാണോ ഭരണഘടനാതത്ത്വമെന്നും യെച്ചൂരി ചോദിച്ചു.