ഡി.വൈ.എഫ്.ഐയുടെ റിലേ സത്യഗ്രഹം ചക്രസ്തംഭന സമരത്തോടെ സമാപിച്ചു:ആളിക്കത്തിയ ആവേശവുമായി ടി. ശശിധരൻ വീണ്ടും സമര വേദിയിൽ; സമൂഹ മാധ്യമങ്ങളിൽ വൈറലായി ശശിധരന്റെ തീപ്പൊരി പ്രസംഗം

159

ഇന്ധന വിലവർധനവിലും തൊഴിലില്ലായ്മയിലും വാക്സിൻനയത്തിലും പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ ബ്ലോക്ക് കേന്ദ്രങ്ങളിൽ അഞ്ച് ദിവസം നീണ്ടു നിന്ന റിലേ സത്യാഗ്രഹ സമരം ചക്ര സ്തംഭന സമരത്തോടെ സമാപിച്ചു. ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം ഗ്രീഷ്മ അജയഘോഷ് തൃശൂർ നഗരത്തിൽ സംഘടിപ്പിച്ച ചക്ര സ്തംഭന സമരം ഉദ്ഘാടനം ചെയ്തു. സത്യാഗ്രഹ സമരത്തിൻ്റെ സമാപന പൊതുയോഗങ്ങൾ ജില്ലാ പ്രസിഡണ്ട് കെ.വി.രാജേഷ് ചേർപ്പിലും, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അഡ്വ.എൻ.വി.വൈശാഖൻ കൊടകരയിലും കെ.ബി.ജയൻ കുന്നംകുളം വെസ്റ്റ്, ആർ.എൽ.ശ്രീലാൽ-ചാലക്കുടി, സി.ഐ.ടി.യു കേന്ദ്ര വർക്കിംഗ് കമ്മിറ്റി അംഗം പി.കെ.ഷാജൻ-തൃശൂർ, ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറി ടി.ശശിധരൻ-മാളയിലും, മുൻ ജില്ലാ പ്രസിഡണ്ട് ഇ.സി.ബിജു-പുഴക്കൽ, സി.പി.എം ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.എം.അഹമ്മദ് നാട്ടിക, ടി.വി.ഹരിദാസൻ-മണലൂർ, നഗരസഭാ ചെയർമാൻ പി.എൻ.സുരേന്ദ്രൻ-വടക്കാഞ്ചേരി, സി.പി.എം ഏരിയ സെക്രട്ടറിമാരായ  ടി.ടി.ശിവദാസ്-ചാവക്കാട്, വി.എ.മനോജ് കുമാർ-ഇരിങ്ങാലക്കുട, കെ.പി.പോൾ- ഒല്ലൂർ, പി.കെ.ചന്ദ്രശേഖരൻ-കൊടുങ്ങല്ലൂർ, എം.എം.അവറാച്ചൻ-മണ്ണുത്തി, കെ.കെ.മുരളീധരൻ-ചേലക്കര, എം.എൻ.സത്യൻ-കുന്നംകുളം ഈസ്റ്റ് എന്നിവിടങ്ങളിൽ റാലി ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറി ടി ശശിധരൻ പങ്കെടുത്ത മാളയിലെ സമാപന പൊതുയോഗം സമൂഹ മാധ്യമങ്ങളിൽ വൈറലായി. പഴയ തീപ്പൊരി പ്രസംഗത്തിന്റെ ആവേശം വർഷങ്ങൾക്കിപ്പുറവും വർധിത വീര്യത്തോടെയായിരുന്നു ശശിധരന്റെ പ്രസംഗം. പ്രസംഗം പങ്കു വെച്ച് നിരവധിയാളുകൾ അഭിപ്രായവും രേഖപ്പെടുത്തിയിട്ടുണ്ട് പഴയ ശശിധരൻ തിരിച്ചു വന്നുവെന്ന്.