പൗരത്വ നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കി തമിഴ്നാട് സർക്കാർ

43

പൗരത്വ നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കി തമിഴ്നാട് സർക്കാർ. നിയമഭേദഗതി ഭരണഘടനയിലെ മതേതര മൂല്യങ്ങൾക്കെതിരാണ് എന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പറഞ്ഞു. പ്രമേയത്തിൽ പ്രതിഷേധിച്ച് ബിജെപി അംഗങ്ങൾ സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

ജനാധിപത്യ മൂല്യങ്ങളുള്ള ഒരു രാജ്യമെന്ന നിലയിൽ സമൂഹത്തിലെ എല്ലാ തരം ആളുകളെയും പരിഗണിക്കേണ്ടത് അത്യാവശ്യമാണ്. പക്ഷേ, പൗരത്വ നിയമഭേദഗതി അഭയാർത്ഥികളെ പരിഗണിക്കുന്നതല്ല, മതത്തിൻ്റെ പേരിൽ അവരെ വിഘടിപ്പിക്കുന്നതാണ്. രാജ്യത്തെ ഐക്യവും വർഗയോജിപ്പും മതേതര മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്നതിനായി പൗരത്വ നിയമഭേദഗതി പിൻവലിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുകയാണെന്നും സ്റ്റാലിൻ പറഞ്ഞു.