‘25 ലക്ഷം എനിക്ക് തരണം’: പണം ചോദിക്കുന്ന ശോഭാ സുരേന്ദ്രന്റേതെന്ന ശബ്ദ രേഖ പുറത്ത്; ശബ്ദരേഖയിൽ നിധിൻ ഗഡ്കരിയുടെയും കേരളത്തിലെ നേതാക്കളുടെയും പേരുകളും

58
7 / 100

പണം ആവശ്യപ്പെടുന്ന ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്റെയെന്ന് കരുതുന്ന ശബ്ദ രേഖ പുറത്ത്. 25 ലക്ഷം എത്തിച്ചു തരണമെന്നും പുണ്യം കിട്ടാനല്ലെന്നും മറുതലക്കലുള്ള ആളോട് പറയുന്നു. കേന്ദ്രമന്ത്രി നിധിൻ ഗഡ്കരി ഒന്നര വർഷത്തിനകം ഈ രംഗം വിടുമെന്നും അതിനുമുമ്പായി തനിക്ക് അവിടെ പോസ്റ്റ് ഉറപ്പിക്കാനാണെന്നും അതിന് പണം ആവശ്യമുണ്ടെന്നും പുണ്യം കിട്ടാനല്ലെന്നും ശബ്ദരേഖയിലുണ്ട്. പരാതിയെന്ന പേരിലാണ് ദാസേട്ടൻ എന്ന് സംബോധന ചെയ്ത് പണവുമായി ബന്ധപ്പെട്ട വിഷയം ഫോണിൽ സംസാരിക്കുന്നത്. നിങ്ങൾ മറ്റൊന്നും ചെയ്യേണ്ടതില്ലെന്നും പരാതി കൊടുത്ത് പോരാനും. പിറ്റേ ദിവസം ജയചന്ദ്രനെ കണ്ട് വിളിപ്പിക്കാമെന്നും പറയുന്നു. മാഷുടെ കയ്യിൽ വന്നിട്ടുള്ളതിൽ 25 ലക്ഷം വാങ്ങിച്ച് തരാനാണ് ദാസേട്ടനെന്ന് വിളിക്കുന്നയാളോട് ആവശ്യപ്പെടുന്നത്. തനിക്ക് ഉയർന്ന പോസ്റ്റ് വന്നിട്ടുണ്ടെന്നും അത് പിടിക്കാൻ വേണ്ടിയാണെന്നും പുണ്യം കിട്ടാനല്ലെന്നും പറയുന്നുണ്ട്. അവിടെ കിടക്കുന്ന ഒരു കോടി കിട്ടാൻ ഏർപ്പാടുണ്ടാക്കുമെന്നും ഫോണിൽ പറയുന്നുണ്ട്. നേതൃത്വവുമായി ഇടഞ്ഞ് നിന്നിരുന്ന ശോഭാ സുരേന്ദ്രൻ ദേശീയ പ്രസിഡണ്ട് ജെ.പി.നദ്ദ പങ്കെടുത്ത് തൃശൂരിൽ ചേർന്ന സമ്മേളനത്തോടെയാണ് സംഘടനാ രംഗത്ത് തിരിച്ചെത്തിയത്. തിരുവനന്തപുരത്ത് പി.എസ്.സി ഉദ്യോഗാർഥികളുടെ സമരത്തിലിടപെട്ട് സജീവമായി. തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം വെട്ടാനുള്ള സംസ്ഥാന നീക്കം ദേശീയ നേതൃത്വത്തിൻറെ ഇടപെടലോടെയും ഇല്ലാതായി. കഴക്കൂട്ടത്ത് ശബരിമല വിഷയം ഉയർത്തിയാണ് ശോഭാ സുരേന്ദ്രൻറെ പ്രചരണം. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയടക്കമെത്തിയാണ് പ്രചരണം.ഇതിനിടയിലാണ് പണം ആവശ്യപ്പെടുന്ന ശബ്ദ സന്ദേശം പുറത്ത് വരുന്നത്. ബി.ജെ.പി നേതാക്കളിലും ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. മറ്റൊരു വിഷയത്തിൽ ഇടപെട്ട് മുതിർന്ന വനിതാ നേതാവുമായുള്ള തർക്കത്തിലേർപ്പെടുന്നതടക്കമുള്ള മറ്റൊരു ശബ്ദ രേഖയും പുറത്തെത്തിയിട്ടുണ്ട്. പ്രചരിക്കുന്ന ശബ്ദരേഖ ശോഭാ സുരേന്ദ്രൻറെയാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.