താന്ന്യത്ത് സി.പി.ഐ നേതാവിന്റെ വീടിന് നേരെ ആക്രമണം; ജനൽ ചില്ലുകൾ എറിഞ്ഞുടച്ചു, കാർ അടിച്ചു തകർത്തു

13

താന്ന്യത്ത് സി.പി.ഐ നേതാവിന്റെ വീടിന് നേരെ ആക്രമണം. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് വി.ഐ.അബൂബക്കറിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ജനല്‍ച്ചില്ലുകളും, വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ ചില്ലുകളും അക്രമികള്‍ അടിച്ച് തകര്‍ത്തു.സംഭവസമയത്ത് അബൂബക്കർ വീട്ടിലുണ്ടായിരുന്നില്ല.

കാറും ജനൽച്ചില്ലുകളും തകർത്ത സംഘം വീടിന്റെ വാതിൽ വടിവാൾ ഉപയോഗിച്ച് പൊളിക്കാൻ ശ്രമിച്ചിട്ടുണ്ട്.

അന്തിക്കാട് പോലീസ് സ്ഥലത്തെത്തി. അക്രമികൾ സഞ്ചരിച്ച ബൈക്കിന്റെ നമ്പർ പോലീസിന് ലഭിച്ചിട്ടുണ്ട്.