
കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കുന്നവരുടെ പട്ടികയില്‍ ഗവര്‍ണര്‍ ഇല്ല. സംസ്ഥാനം നല്‍കിയ പട്ടികയില്‍ സ്വീകരിക്കുന്നവരില്‍ ഗവര്‍ണറും ഉണ്ടായിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അന്തിമമാക്കിയ പട്ടികയില്‍ നിന്ന് ഗവര്‍ണറെ ഒഴിവാക്കുകയായിരുന്നു. പ്രധാനമന്ത്രിയെ സ്വീകരിക്കാനായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് വൈകുന്നേരത്തോടെ കൊച്ചിയില്‍ എത്തിയിരുന്നു. സ്വീകരിക്കുന്നവരുടെ പട്ടികയില്‍ ഇല്ലന്നറിഞ്ഞതോടെ ഗവര്‍ണര്‍ നാളെ രാവിലെ മടങ്ങും.രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി നാളെയാണ് പ്രധാനമന്ത്രി കൊച്ചിയില്‍ എത്തുന്നത്. അതെ സമയം തിരുവനന്തപുരത്ത് പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ഗവർണറും മുഖ്യമന്ത്രിയും ഉണ്ടാകും.