എ.സമ്പത്തിന്റെ ഡൽഹി ചിലവ് 7.26 കോടി

159

ഡൽഹിയിൽ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി പ്രവർത്തിച്ച എ. സമ്പത്തിനു വേണ്ടി ഇതുവരെ ചെലവാക്കിയത് 7.26 കോടി രൂപ. ശമ്പളം, യാത്രാബത്ത, പേഴ്സണൽ സ്റ്റാഫ് തുടങ്ങിയ ഇനങ്ങളിലാണ് രണ്ടുകൊല്ലമായി ഇത്രയും തുക ഖജനാവിൽനിന്ന് ചെലവാക്കിയത്. ധനമന്ത്രി കെ. ബാലഗോപാൽ നിയമസഭയിൽവെച്ച ബജറ്റ് രേഖകളിലാണ് കണക്ക്. 2019-20 സാമ്പത്തിക വർഷം 3.85 കോടി രൂപ ചെലവാക്കിയപ്പോൾ 2020-21 വർഷത്തിൽ 3.41 കോടിരൂപയാണ് ചെലവാക്കിയത്. സമ്പത്തിന്റെ ശമ്പളം, യാത്രാബത്ത, ഓഫീസ് ചെലവ്, വാഹനം, മെഡിക്കൽ റീ ഇംബേഴ്സ്മെന്റ് എന്നിവയ്ക്കു പുറമേ ദിവസ വേതനക്കാർ ഉൾപ്പെടെയുള്ള പേഴ്സണൽ സ്റ്റാഫിന്റെ വേതനം, യാത്രാബത്ത എന്നിവയെല്ലാം ചേർത്താണ് പൊതുഖജനാവിൽനിന്ന് 7.26 കോടിരൂപ ചെലവിട്ടത്. ഡൽഹി ചുമതല ഒഴിഞ്ഞ സമ്പത്ത്, ഇപ്പോൾ മന്ത്രി കെ. രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയാണ്.

Advertisement
Advertisement