മോദി സർക്കാരിന്‍റെ അതേ തീവ്ര വലതുപക്ഷ നിലപാടാണ് പിണറായി വിജയൻ സർക്കാരിനെന്ന് വി.ഡി സതീശൻ; കോൺഗ്രസിന് ദൗർഭല്യങ്ങളുണ്ടെന്നും പ്രതിപക്ഷ നേതാവ്

6

പിണറായി വിജയൻ സർക്കാരിന് തീവ്ര വലതുമുഖമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇടതുപക്ഷ മുഖം പൂർണമായും നഷ്ടമായി. മോദി സർക്കാരിന്‍റെ അതേ തീവ്ര വലതുപക്ഷ നിലപാടാണ് ഇപ്പോൾ പിണറായി വിജയൻ സർക്കാരിന്‍റേതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ഇക്കാര്യം ഞങ്ങളുടെ ബോധമാണ്. അതാണ് ചിന്തൻ ശിബരിത്തിൽ പറഞ്ഞത്. ഇടത് സർക്കാരിന്‍റെ ഈ മാറ്റത്തിൽ അസംതൃപ്തരായവർ ഇടത് മുന്നണിയിൽ ഉണ്ട്. ഇടത് സഹയാത്രികർ പോലും ഇത് വ്യക്തമാക്കുന്നുണ്ട്. യുഡിഎഫിന് സംഘടനാപരമായി ചില ദൗർബല്യങ്ങളുണ്ട്. അത് പരിഹരിക്കും. മുന്നണിയുടെ അടിത്തറ വിപുലീകരിക്കും. തുടർച്ചയായ രണ്ട് പരാജയങ്ങൾക്കുള്ള കാരണം പഠിച്ചുകൊണ്ടേയിരിക്കുകയാണ്. ഇക്കാര്യം തുറന്നു പറയുമ്പോൾ മുഖ്യമന്ത്രി എന്തിനാണ് പരിസഹിക്കുന്നത്ഇടതുമുന്നണിയിൽ നിന്ന് ഏതെങ്കിലും ഒരു പാർട്ടിയെ അടർത്തി മാറ്റുമെന്ന് പറഞ്ഞിട്ടില്ല. എന്നിട്ടും യു ഡി എഫ് അടിത്തറ വിപുലീകരിക്കാൻ പോകുകയാണെന്ന് പറയുമ്പോൾ മുഖ്യമന്ത്രി പരിഭ്രാന്തനാകുകയാണ്.യുഡിഎഫിന് സംഘടനാപരമായി ചില ദൗർബല്യങ്ങളുണ്ട്. അത് പരിഹരിക്കും. മുന്നണിയുടെ അടിത്തറ വിപുലീകരിക്കും. തുടർച്ചയായ രണ്ട് പരാജയങ്ങൾക്കുള്ള കാരണം പഠിച്ചുകൊണ്ടേയിരിക്കുകയാണ്. ഇക്കാര്യം തുറന്നു പറയുമ്പോൾ മുഖ്യമന്ത്രി എന്തിനാണ് പരിസഹിക്കുന്നത്ഇടതുമുന്നണിയിൽ നിന്ന് ഏതെങ്കിലും ഒരു പാർട്ടിയെ അടർത്തി മാറ്റുമെന്ന് പറഞ്ഞിട്ടില്ല. എന്നിട്ടും യു ഡി എഫ് അടിത്തറ വിപുലീകരിക്കാൻ പോകുകയാണെന്ന് പറയുമ്പോൾ മുഖ്യമന്ത്രി പരിഭ്രാന്തനാകുകയാണ്. സിൽവർ ലൈനിൽ അഴിമതി ആയിരുന്നു ലക്ഷ്യം. കേന്ദ്രാനുമതി പോലുമില്ലാതെ ഒരു പദ്ധതിയുമായി മുന്നോട്ട് പോകാൻ ശ്രമിച്ചു. ഒരു കാരണവശാലും സിൽവർ ലൈൻ  കേരളത്തിൽ നടപ്പാകില്ല. അതിന് യു ഡി എഫ് അനുവദിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. 

Advertisement
Advertisement