പാർട്ടി ചിഹ്നമുളള മാസ്ക് ധരിച്ച് പ്രിസൈഡിങ് ഓഫീസർ: തെരഞ്ഞെടുപ്പ് ചുമതലയിൽ നിന്നും മാറ്റി

10

പാർട്ടി ചിഹ്നമുളള മാസ്ക് ധരിച്ചെത്തിയ പ്രിസൈഡിങ് ഓഫീസറെ മാറ്റി. കൊല്ലത്തെ മുഖത്തല ബ്ലോക്കിലെ കൊറ്റങ്കര ജില്ലാ പഞ്ചായത്ത് പരിധിയിലെ ജോൺസ് കശുവണ്ടി ഫാക്ടറിയിലെ ഒന്നാം നമ്പർ ബൂത്തിലാണ് സംഭവം.

പ്രിസൈഡിങ് ഉദ്യോഗസ്ഥ അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നം പതിപ്പിച്ച മാസ്കും ധരിച്ചാണ് ബൂത്തിലെത്തിയത്. ഇതിനെതിരേ യു.ഡി.എഫ്, ബി.ജെ.പി. പ്രവർത്തകർ പരാതി ഉന്നയിച്ചു. അത് പരാതിയായി ജില്ലാ കളക്ടർക്ക് കൈമാറുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ അബ്ദുൾ നാസർ ഉദ്യോഗസ്ഥയെ തിരഞ്ഞെടുപ്പ് ചുമതലകളിൽ നീക്കി. പകരം മറ്റൊരു ഉദ്യോഗസ്ഥന് ബൂത്തിന്റെ ചുമതല നൽകി. സംഭവത്തിൽ അന്വേഷണത്തിന് ജില്ലാ കളക്ടർ ഉത്തരവിട്ടിട്ടുണ്ട്.