പൂരം നടത്തിപ്പിനെതിരെ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് തേറമ്പിൽ രാമകൃഷ്ണൻ: ജനങ്ങൾ ഇല്ലാതെ തൃശൂർ പൂരം നടത്തുന്നത് എന്തിന്..; ആശയക്കുഴപ്പം സർക്കാർ വരുത്തി വെച്ചതെന്നും തേറമ്പിലിന്റെ വിമർശനം

66

പൂരം നടത്തിപ്പിനെതിരെ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് തേറമ്പിൽ രാമകൃഷ്ണൻ. ജനങ്ങൾ ഇല്ലാതെ തൃശൂർ പൂരം നടത്തുന്നത് എന്തിനാണെന്നും ജനങ്ങൾക്ക് ഗുണകരമാവുന്ന രീതിയിൽ എങ്ങനെ പൂരം നടത്താമെന്ന് അധികൃതർ ആലോചിക്കണമെന്നും തേറമ്പിൽ പറഞ്ഞു. കോവിഡ് ഭീതി നിലനിൽക്കുമ്പോഴും
പ്രൗഢ ഗംഭീരമായി പൂരം നടത്താമെന്ന് വാഗ്ദാനം നൽകിയത് സർക്കാരാണ്. തിരഞ്ഞെടുപ്പ് പ്രകടന പത്രിക പോലെ പൂരം പ്രഖ്യാപനം പാടില്ലായിരുന്നു. ഇപ്പോൾ സർക്കാരിന് പിന്മാറാനാവാത്ത സ്ഥിതിയായി. പരീക്ഷ മാറ്റുന്നത് പോലെ ഒന്നല്ല പൂരമെന്നും തേറമ്പിൽ പറഞ്ഞു.