തൃക്കാക്കര ഉപതെരെഞ്ഞെടുപ്പ് ഈ മാസം 31ന്; വോട്ടെണ്ണൽ ജൂൺ മൂന്നിന്

26

തൃക്കാക്കര നിയോജകമണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഈ മാസം 31ന് ആണ് തെരഞ്ഞെടുപ്പ്.  കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷനാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. മെയ് നാലിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. മെയ് പതിനൊന്ന് വരെ നാമനിർദേശപത്രിക സമർപ്പിക്കാം, 12-നാണ് പത്രികകളുടെ സൂക്ഷമപരിശോധന. 16 വരെ പത്രിക പിൻവലിക്കാനും സമയം അനുവദിക്കും. 31ന് വോട്ടെടുപ്പും ജൂൺ മൂന്നിന് ആണ് വോട്ടെണ്ണൽ. പി.ടി തോമസിൻ്റെ നിര്യാണത്തെ തുടർന്നാണ് ഉപതെരെഞ്ഞെടുപ്പ്.

Advertisement

Advertisement