തൃക്കാക്കരയിലെ ഓണസമ്മാന വിവാദത്തില്‍ നഗരസഭയിൽ നിന്ന് ദൃശ്യങ്ങൾ കണ്ടെടുത്ത് വിജിലൻസ് സംഘം

14

തൃക്കാക്കരയിലെ ഓണസമ്മാന വിവാദത്തില്‍ നഗരസഭയിൽ നിന്ന് ദൃശ്യങ്ങൾ കണ്ടെടുത്ത് വിജിലൻസ് സംഘം. നഗരസഭാ ഓഫിസിലെ സെർവർ റൂം തകർത്താണ് വിജിലൻസ് സംഘം ദൃശ്യങ്ങൾ ശേഖരിച്ചത്. പുലർച്ചെ മൂന്ന് മണിവരെ തുടർന്ന പരിശോധനയിൽ നിർണ്ണായക തെളിവുകൾ ലഭിച്ചെന്നാണ് സൂചന.

നഗരസഭാ ഓഫിസിലെ സെർവർ റൂം പൂട്ടി നഗരസഭാ അധ്യക്ഷൻ പോയത് പരിശോധനയ്ക്ക് തടസമായിരുന്നു. നഗരസഭാ ചെയർപേഴ്സൺ അജിത തങ്കപ്പനെതിരെ ഉന്നത ഉദ്യോഗസ്ഥർ വിജിലൻസ് സംഘത്തിന് വാക്കാൽ പരാതി നൽകിയിരുന്നു.