ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരേയുള്ള പാര്‍ട്ടി നടപടികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ടി.പി കേസില്‍ ജീവപര്യന്തം തടവനുഭവിക്കുന്ന ഷാഫി: പ്രതികരണം സമൂഹ മാധ്യമത്തിൽ

35

ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരേയുള്ള പാര്‍ട്ടി നടപടികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം തടവനുഭവിക്കുന്ന കെ.കെ. മുഹമ്മദ് ഷാഫി. ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഷാഫി സി.പി.എം. കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ക്വട്ടേഷന്‍-മാഫിയ വിരുദ്ധ കാമ്പയിന് പിന്തുണ പ്രഖ്യാപിച്ചത്.

Advertisement

കാമ്പയിനെ കുറിച്ച് വിശദീകരിക്കാന്‍ എം.വി. ജയരാജന്‍ നടത്തിയ പത്രസമ്മേളനത്തിന്റെ വീഡിയോ പങ്കുവെച്ച് അതില്‍ ‘പാര്‍ട്ടി നിലപാടിനൊപ്പം’ എന്ന കുറിപ്പുമിട്ടു. ഇതേക്കുറിച്ച് മാധ്യമങ്ങള്‍ വാര്‍ത്തയാക്കുന്നുവെന്നറിഞ്ഞ ഷാഫി പിന്നാലെ ‘സമ്മതിക്കരുത് ജീവിക്കാന്‍, എന്റെ പ്രിയപ്പെട്ട മാധ്യമ സുഹൃത്തുക്കളേ’ എന്നും പോസ്റ്റിട്ടിറ്റുണ്ട്.

”ഈ മഹത്തായ മണ്ണില്‍ ഈ പ്രസ്ഥാനത്തെ ഇല്ലാതാക്കാന്‍ ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് കാലം മറുപടി തരും. പാര്‍ട്ടിയുടെ പേര് പറഞ്ഞു വൃത്തികെട്ട പ്രവണതകള്‍ കാട്ടിക്കൂട്ടുന്നവരെ ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയില്ല. വലുത് പാര്‍ട്ടി തന്നെയാണ്”- ഷാഫി വ്യക്തമാക്കുന്നു.

Advertisement