പാലാ സീറ്റ് തര്‍ക്കം: ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തിനൊപ്പം നില്‍ക്കുമെന്ന് ടി.പി പീതാംബരൻ മാസ്റ്റർ

10

പാലാ സീറ്റ് തര്‍ക്കവുമായി ബന്ധപ്പെട്ട് എന്‍.സി.പി. സംസ്ഥാന നേതൃത്വം ഏകപക്ഷീയമായി നിലപാട് എടുക്കില്ലെന്ന് എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരന്‍ മാസ്റ്റർ. ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തിനൊപ്പം നില്‍ക്കുമെന്നും അദ്ദേഹവും മാണി സി കാപ്പനും വ്യക്തമാക്കി. 

എന്‍.സി.പി ഒരു ജനാധിപത്യപാര്‍ട്ടിയാണ്. അതിനാല്‍ പാര്‍ട്ടിക്കുളളില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടാകാം. കേരളത്തിലെ പ്രശ്‌നങ്ങള്‍ ദേശീയ നേതൃത്വത്തിന് മുന്നിലുണ്ട്. അവരെടുക്കുന്ന തീരുമാനമാണ് സംസ്ഥാന നേതൃത്വത്തിന്റെ മുന്നിലുളള തീരുമാനം. ഇത് നയപരമായ പ്രശ്‌നമാണ്. ടി.പി.പീതാംബരന്‍ പറഞ്ഞു.