തിരുവനന്തപുരത്ത് സി.പി.എം ലോക്കൽ കമ്മിറ്റിയംഗം ഉൾപ്പെടെ രണ്ട് പേർക്ക് വെട്ടേറ്റു; രണ്ട് ബി.ജെ.പി പ്രവർത്തകർ പിടിയിൽ

18

തിരുവനന്തപുരം ചാക്കയില്‍ സി.പി.എം.-ബി.ജെ.പി. പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗം പ്രദീപ് ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് വെട്ടേറ്റു. ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനായ ഹരികൃഷ്ണനാണ് പരിക്കേറ്റ മറ്റൊരാള്‍.

പരിക്കേറ്റ ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം.

വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. ചാക്ക വായനശാലയ്ക്കു സമീപം വെച്ചാണ് സി.പി.എം- ബി.ജെ.പി. സംഘര്‍ഷം നടന്നത്. അക്രമത്തിനു പിന്നില്‍ ബി.ജെ.പിയാണെന്ന് സി.പി.എം. ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പേട്ട പോലീസ് രണ്ടുപേരെ പിടികൂടിയിട്ടുണ്ട്.