കഴിഞ്ഞ തവണ ബി.ജെ.പിക്ക് കിട്ടിയ വോട്ടുകള്‍ ഇത്തവണ തനിക്ക് ലഭിക്കുമെന്ന് തൃപ്പുണിത്തുറയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ ബാബു

4

കഴിഞ്ഞ തവണ ബി.ജെ.പിക്ക് കിട്ടിയ വോട്ടുകള്‍ ഇത്തവണ തനിക്ക് ലഭിക്കുമെന്ന് തൃപ്പുണിത്തുറയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ ബാബു. ബിജെപിക്ക് വോട്ടുചെയ്ത പലരും ഇത്തവണ തന്നെ വിളിച്ച് പിന്തുണ അറിയിച്ചു. സിപിഎമ്മിനെ തോല്‍പ്പിക്കാന്‍ അവരെല്ലാം തനിക്ക് വോട്ടുചെയ്യുമെന്ന് പറഞ്ഞതായും അറിയിച്ചു. 

തൃപ്പൂണിത്തുറയില്‍ എല്‍ഡിഎഫും-എന്‍ഡിഎയും തമ്മിലാണ് മത്സരമെന്ന് പറഞ്ഞ ബിജെപി സ്ഥാനാര്‍ഥി കെഎസ് രാധാകൃഷ്ണന്‍ സാമാന്യ ബുദ്ധിയുള്ള ആളാണെന്നാണ് വിചാരിച്ചത്. എന്നാല്‍ അദ്ദേഹം ബിജെപിയില്‍ ചേര്‍ന്ന ശേഷം അത് നഷ്ടപ്പെട്ടോ എന്നാണ് തന്റെ സംശയമെന്നും ബാബു പരിഹസിച്ചു.