ഐശ്വര്യ കേരള യാത്ര ഇന്ന് ആലപ്പുഴ ജില്ലയിലേക്ക്

9

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ഇന്ന് ആലപ്പുഴ ജില്ലയിലേക്ക് പ്രവേശിക്കും. തണ്ണീര്‍മുക്കത്ത് വച്ച് വൈകിട്ട് മൂന്ന് മണിക്ക് ഐശ്യര്യ കേരള യാത്രയെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരിക്കും. ഇതിന് ശേഷം വൈകിട്ട് നാല് മണിക്ക് തുറവൂരിലാണ് ആദ്യ പൊതു പരിപാടി.ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ മണ്ഡലങ്ങളുടെ സ്വീകരണ പരിപാടികളില്‍ ജാഥ ക്യാപ്റ്റന്‍ രമേശ് ചെന്നിത്തല പങ്കെടുക്കും. 16 ന് വൈകിട്ട് ആറു മണിക്ക് കായംകുളത്ത് വച്ചാണ് ജില്ലയിലെ പര്യടനത്തിന്റെ സമാപനം.