തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷമുള്ള ആദ്യ യു.ഡി.എഫിന്റെ ഏകോപന സമിതി യോഗം ഇന്ന്

7

യു.ഡി.എഫിന്റെ ഏകോപന സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനിൽ പതിനൊന്ന് മണിക്കാണ് യോഗം ചേരുക. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷമുള്ള ആദ്യ മുന്നണി യോഗമാണ് ഇന്ന് നടക്കുക.

പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ യു.ഡി.എഫ് ചെയർമാനായി ഇന്ന് പ്രഖ്യാപിക്കും. നിയമസഭാ തെരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ചും യോഗത്തിൽ ചർച്ചകളുണ്ടാകും. സഭാ സമ്മേളനം ചേരുന്ന സാഹചര്യത്തിൽ നിയമസഭയിൽ സ്വീകരിക്കേണ്ട നിലപാടുകളും ചർച്ചയാകും.