പുരപ്പുറത്ത് കയറി പ്രവർത്തകന്റെ ആത്മഹത്യാ ഭീഷണി: നേമത്ത് മത്സരിക്കാൻ വിട്ടു തരില്ലെന്ന് അറിയിച്ച് ഉമ്മൻ‌ചാണ്ടിയുടെ വീടിനു മുന്നിൽ പ്രതിഷേധം

15

നേമത്ത് മത്സരിക്കാന്‍ ഉമ്മന്‍ചാണ്ടിയെ വിട്ടു തരില്ലെന്ന് അറിയിച്ച് അദ്ദേഹത്തിന്റെ വീടിന് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം.

ബിജെപിയുടെ സിറ്റിങ് സീറ്റായ നേമത്ത് മത്സരിക്കാന്‍ ഉമ്മന്‍ചാണ്ടി സന്നദ്ധത അറിയിച്ചതായ റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയാണ് അണികളുടെ പ്രതിഷേധം. 

വനിതാ പ്രവര്‍ത്തകരടക്കമുള്ളവരാണ് ഉമ്മന്‍ചാണ്ടിയുടെ വീടിന് മുന്നില്‍ പ്രതിഷേധിക്കുന്നത്.

ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഉമ്മന്‍ചാണ്ടിയുടെ വീടിന് മുകളില്‍ കയറി ആത്മഹത്യഭീഷണിയും മുഴക്കി.