വടക്കാഞ്ചേരി നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി സേവ്യർ ചിറ്റിലപ്പിളളി നാമനിർദ്ദേശ പത്രിക നൽകി; 2016ലെ തെറ്റ് വടക്കാഞ്ചേരി തിരുത്തുമെന്ന് എൽ.ഡി.എഫ്

19

വടക്കാഞ്ചേരി നിയോജക മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി സേവ്യർ ചിറ്റിലപ്പിളളി നാമനിർദ്ദേശ പത്രിക നൽകി. വരണാധികാരിയായ ജില്ലാ സപ്ലൈ ഓഫീസർ സി.എസ്. ഉണ്ണികൃഷ്ണകുമാർ മുമ്പാകെ മൂന്ന് സെറ്റ് പത്രികയാണ് സമർപ്പിച്ചത്. എൽഡിഎഫ് നിയോജക മണ്ഡലം സെക്രട്ടറി പി. എൻ. സുരേന്ദ്രൻ, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം എം.ആർ. സോമനാരായണൻ, എ.എസ്. കുട്ടി, മേരി തോമസ്, കെ.കെ. ചന്ദ്രൻ, കെ.എം. മൊയ്തു തുടങ്ങിയവരോടൊപ്പമാണ് ജില്ലാ സപ്ലൈ ഓഫീസിലെത്തി നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.