വീണ്ടും സമരത്തിനൊരുങ്ങി വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ: ഇന്ന് മുതല്‍ അട്ടപ്പള്ളത്തെ വീടിനുമുന്നില്‍ നിരാഹാരം

10

വീണ്ടും സമരത്തിനൊരുങ്ങി വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. ഇന്ന് മുതല്‍ അട്ടപ്പള്ളത്തെ വീടിനുമുന്നില്‍ നിരാഹാരമിരിക്കും. അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം.

അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന എം ജെ സോജന്‍, ചാക്കോ എന്നിവര്‍ക്കെതിരെ നടപടിയെടുക്കും വരെ നിരാഹാരമിരിക്കാനാണ് തീരുമാനം. രാവിലെ 10 മണിക്ക് തുടങ്ങുന്ന നിരാഹാര സമരം വി കെ ശ്രീകണ്‍ഠന്‍ എംപി ഉദ്ഘാടനം ചെയ്യും.