സ്വതന്ത്രരുടെ പിന്തുണയോടെ വര്‍ക്കലയില്‍ എല്‍.ഡി.എഫിന് ഭരണം

19

സ്വതന്ത്രരുടെ പിന്തുണയോടെ വര്‍ക്കലയില്‍ എല്‍.ഡി.എഫിന് ഭരണം. എല്‍.ഡി.എഫിന്റെ നഗരസഭാ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയായ കെ.എം ലാജി 14 വോട്ട് നേടിയാണ് അധികാരത്തിലേറിയത്. 

ഇതോടെ എല്‍.ഡി.എഫിന്റെ 12 വോട്ടും സ്വതന്ത്രന്റെ രണ്ട് വോട്ടും കെ.എം ലാജിക്ക് ലഭിച്ചു. രണ്ടാം സ്ഥാനത്തുള്ള ബി.ജെ.പിയുടെ  ചെയര്‍മാന്‍ സ്ഥാനാര്‍ഥിക്ക് 11 വോട്ടാണ് ലഭിച്ചത്.

7 വോട്ടുള്ള യു.ഡി.എഫും മറ്റൊരു സ്വതന്ത്രനും വോട്ടിങ് ബഹിഷ്‌കരിച്ചു. എല്‍.ഡി.എഫിന് പിന്തുണ നല്‍കിയ രണ്ട് സ്വതന്ത്രര്‍ക്ക് വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനം നല്‍കിയാണ് കൂടെ കൂട്ടിയത്.