വടകരയില്‍ യു.ഡി.എഫ് പിന്തുണയോടെ ആര്.എം.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ.കെ.രമയുടെ തെരഞ്ഞെടുപ്പ് പോസ്റ്ററുകളിലെ തല വെട്ടിമാറ്റിയ നിലയിൽ. വടകരയിലെ തുരുത്തി മുക്ക്, നെല്ല്യാച്ചേരി എന്നിവിടങ്ങളിലാണ് ബോർഡുകളിലെ ഫോട്ടോകൾ വികൃതമാക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പിന് മുമ്പും ചിലയിടങ്ങളിൽ സമാനമായ രീതിയിൽ പോസ്റ്ററുകൾ വികൃതമാക്കിയിരുന്നു. കണ്ണൂരിൽ മുഖ്യമന്ത്രിയുടെ കട്ട്ഔട്ടിൽ നിന്നും തല വെട്ടി മാറ്റിയത് വിവാദമായിരുന്നു.
Advertisement
സംഭവത്തിൽ പൊലീസിൽ പരാതി നൽകുമെന്ന് ആര്.എം.പി അറിയിച്ചു.
Advertisement