ലോക കേരള സഭയിലെ വിമർശനം: യൂസഫലിയുടെ പ്രസ്താവന ശരിയായില്ലെന്ന് വി.ഡി സതീശൻ; സംസ്ഥാനം ധവളപത്രം ഇറക്കണമെന്നും സതീശൻ

39

ലോക കേരള സഭയിൽ നിന്ന് യു.ഡി.എഫ് വിട്ടുനിൽക്കുന്നത് രാഷ്ട്രീയ കാരണങ്ങൾ കൊണ്ടാണെന്നും എം.എ യൂസഫലിയുടെ പ്രസ്താവന ശരിയായില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇത് അദ്ദേഹത്തെ അറിയിച്ചിരുന്നു. ഇതറിഞ്ഞുകൊണ്ട് തെറ്റായ പ്രസ്താവന നടത്തിയത് ദൗർഭാഗ്യകരമാണ്. ഹാൾ 16 കോടി രൂപ മുടക്കി മോടിപിടിപ്പിച്ചത് ആണ് ധൂർത്ത് എന്ന് പറഞ്ഞത്. പ്രവാസികൾക്ക് ഭക്ഷണം കൊടുക്കുന്നതിനെയോ താമസം നല്കുന്നതിനെയോ ധൂർത്ത് എന്ന് പറഞ്ഞിട്ടില്ല. ഇവിടെ എത്തിയ ഞങ്ങളുടെ പ്രതിനിധികളോട് ലോക കേരള സഭയിൽ പങ്കെടുക്കാനാണ് ആവശ്യപ്പെട്ടത്. ഇക്കാര്യങ്ങൾ അദ്ദേഹത്തോട് നേരിട്ട് പറഞ്ഞിരുന്നു. ഭക്ഷണത്തിന്റെയും താമസത്തിന്റെയും കാര്യമായി ഇത് വ്യാഖ്യാനിച്ചത് തീരെ ശരിയായില്ല. പ്രതിപക്ഷവിമർശനങ്ങളെ ട്വിസ്റ്റ് ചെയ്യുന്നത് സി.പി.എമ്മാണ്. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിൽ ഭരണസ്തംഭനമാണ്. പദ്ധതികൾക്ക് അംഗീകാരം നൽകുന്നില്ല. സംസ്ഥാനത്ത് ശ്രീലങ്കയ്ക്ക് സമാനമായ സാമ്പത്തിക പ്രതിസന്ധിയാണ്. സാമ്പത്തിക സ്ഥിതിയെ കുറിച്ച് ധവള പത്രം ഇറക്കണമെന്നും സതീശൻ പറഞ്ഞു.

Advertisement
Advertisement