മുഖ്യമന്ത്രിക്ക് പ്രതിപക്ഷത്തെ ഭയമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പിണറായിക്ക് മുന്നിൽ വാലാട്ടി നിൽക്കുന്ന പ്രതിപക്ഷമല്ല കേരളത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. മോദിക്കും മീതെയാണ് പിണറായി. പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ നിഷേധിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്.മുഖ്യമന്ത്രിക്ക് അടിയന്തര പ്രമേയ ചർച്ചകളെ ഭയമാണ്. അടിസ്ഥാന ആവശ്യങ്ങളിൽ ഒരു ഒത്തുതീർപ്പിനുമില്ല. പ്രതിപക്ഷത്തിന്റെ ആവശ്യങ്ങൾ അംഗീകരിക്കാതെ സഭ നടത്താൻ സമ്മതിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആക്രമിച്ച ഭരണപക്ഷ എം.എൽ.എമാർക്കൊപ്പം സഭയിൽ ഇരിക്കാനാവില്ല. റൂൾ 50 മുഖ്യമന്ത്രിയെ അലോസര പ്പെടുത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെതിരെ ഇന്നും പ്രതിപക്ഷ നേതാവ് വിമർശനം ഉയർത്തി. റിയാസിനെ പോലെ എം.എൽ.എയായ ഉടൻ മന്ത്രിയാകാനുള്ള ഭാഗ്യം എല്ലാവർക്കും ലഭിക്കണമെന്നില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെ ചോദ്യോത്തരവേള റദ്ദാക്കി നിയമസഭ പിരിഞ്ഞിരുന്നു. ഇന്നലെ സഭയിലുണ്ടായ സംഭവങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം. അടിയന്തര പ്രമേയം അവതരിപ്പിക്കാനുള്ള അവകാശം നിരന്തരം നിഷേധിക്കുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു. ബഹളത്തെ തുടർന്ന് സഭ പിരിയുകയായിരുന്നു.സ്പീക്കർ എ.എൻ. ഷംസീർ സഭയിലെത്തിയത് മുതൽ പ്രതിപക്ഷം പ്രതിഷേധിക്കാൻ തുടങ്ങി. ഇതോടെ സ്പീക്കർ സംസാരിച്ചു. ഇന്നലെ സഭക്കകത്തും പുറത്തുമുണ്ടായത് നിർഭാഗ്യകരമായ സംഭവങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. സഭയുടെ ചരിത്രത്തിലില്ലാത്ത രീതിയിൽ സ്പീക്കറുടെ ചേംബർ തന്നെ ഉപരോധിക്കുന്ന സാഹചര്യമുണ്ടായി. തുടർന്ന് കക്ഷിനേതാക്കളുടെ യോഗം വിളിച്ചു. എല്ലാവരും സഹകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സ്പീക്കർ പറഞ്ഞിരുന്നു.
മുഖ്യമന്ത്രിക്ക് പ്രതിപക്ഷത്തെ ഭയമെന്ന് വി.ഡി സതീശൻ; പ്രതിപക്ഷാവകാശങ്ങൾ സർക്കാർ നിഷേധിക്കുന്നുവെന്നും വിമർശനം
Advertisement
Advertisement