പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിൽ ഹൈക്കോടതി സർക്കാരിന്റെ അഭിപ്രായം തേടി

52

പ്രതിപക്ഷനേതാവായി തിരഞ്ഞെടുക്കപ്പെട്ടതിനുപിന്നാലെ വി.ഡി. സതീശൻ എം.എൽ.എ. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ അണികളോടൊപ്പം ആഘോഷപരിപാടികൾ സംഘടിപ്പിച്ചെന്ന ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി.

മാനദണ്ഡങ്ങൾ ലംഘിച്ചതിന് പ്രതിപക്ഷ നേതാവിനെതിരേ നടപടിയാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നൽകിയിരുന്നു. എന്നിട്ടും കേസ് രജിസ്റ്റർ ചെയ്യാത്തതിനെത്തുടർന്നാണ് കോടതിയെ സമീപിച്ചത്. മൂവാറ്റുപുഴ സ്വദേശി എൻ. അരുൺ ആണ് പൊതുതാത്‌പര്യ ഹർജി ഫയൽചെയ്തത്. ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് കൗസർ എടപ്പഗത്തും അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.