ചിറ്റയത്തിന് ഗൂഡലക്ഷ്യം: ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിനെതിരെ വീണ ജോർജ് എൽ.ഡി.എഫിന് പരാതി നൽകി

54

ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിനെതിരെ മന്ത്രി വീണാ
ജോർജ് എൽ.ഡി.എഫിന് പരാതി നൽകി. ഡെപ്യൂട്ടി സ്പീക്കർ ഉന്നയിക്കുന്നത് വസ്തുതാ വിരുദ്ധമായ ആരോപണങ്ങളാണ്. സർക്കാരിൻ്റെ വാർഷികത്തിന് ക്ഷണിക്കേണ്ടത് ജില്ലാ ഭരണകൂടമാണെന്നും ആരോഗ്യ മന്ത്രി. ഇടത് മുന്നണി നേതൃത്വത്തിന് വീണാ ജോർജ് പരാതി നൽകി. പത്തനംതിട്ടയുടെ ചുമതലയുള്ള മന്ത്രി എം.എൽ.എ.മാരുമായി കൂടിയാലോചിക്കുന്നില്ലെന്നും വിളിച്ചാൽ ഫോണെടുക്കാറില്ലെന്നും ചിറ്റയം കുറ്റപ്പെടുത്തിയിരുന്നു.
ചിറ്റയത്തിന് ഗൂഢലക്ഷ്യമുണ്ടെന്ന് സംശയിക്കണം. അസത്യങ്ങളും ആക്ഷേപങ്ങളും പ്രചരിപ്പിക്കുന്നു.
ലൈംഗികാതിക്രമപരാതിയിൽ ആരോഗ്യവകുപ്പ് എടുത്ത നടപടികളെ ചിറ്റയം എതിർത്തു. എം.എൽ.എമാരുടെ യോഗത്തിലും എൽഡിഎഫിലും പറയാത്ത കാര്യങ്ങൾ പരസ്യമായി പറയുന്നുവെന്നും വീണ ജോർജ് പറഞ്ഞു. ഫോൺ എടുത്തില്ലെന്ന ആരോപണം തെറ്റാണ്, ചിറ്റയത്തിന്റെ ഫോൺ രേഖ പരിശോധിക്കണം. ചിറ്റയം രാഷ്ട്രീയമര്യാദ പാലിച്ചില്ല; മുന്നണിയിലെ അനാവശ്യവിവാദങ്ങൾ പ്രവർത്തകരെ ബാധിക്കുമെന്നും വീണാ ജോർജ് പറഞ്ഞു.

Advertisement
Advertisement