വേളൂക്കര പഞ്ചായത്ത് പ്രസിഡന്റിനെതിരേ കോൺഗ്രസ് അവിശ്വാസത്തിന് നോട്ടീസ് നൽകി

47

വേളൂക്കര പഞ്ചായത്ത് പ്രസിഡന്റിനെതിരേ കോൺഗ്രസ് അംഗങ്ങൾ അവിശ്വാസത്തിന് നോട്ടീസ് നൽകി. ധാർമികതയ്ക്ക് നിരക്കാത്ത പ്രവൃത്തി പ്രസിഡന്റിൽനിന്ന്‌ ഉണ്ടായതായി കാണിച്ചാണ് വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് എട്ട് കോൺഗ്രസ് അംഗങ്ങൾ ഒപ്പിട്ട് നോട്ടീസ് നൽകിയത്. 18 വാർഡുകളിൽ എൽ.ഡി.എഫിനും യു.ഡി.എഫിനിനും എട്ട്‌ സീറ്റുവീതവും എൻ.ഡി.എ.ക്ക് രണ്ടുസീറ്റുമാണുള്ളത്. നറുക്കെടുപ്പിലൂടെ പ്രസിഡന്റ് സ്ഥാനം എൽ.ഡി.എഫിനും വൈസ് പ്രസിഡന്റ് സ്ഥാനം യു.ഡി.എഫിനും ലഭിച്ചു.