
പാര്‍ട്ടി വിട്ട മുന്‍ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം പത്തനംതിട്ട ജില്ലാ പ്രസിഡന്റും മുൻ യു.ഡി.എഫ്. ജില്ലാ ചെയര്‍മാനുമായിരുന്ന വിക്ടര്‍ ടി. തോമസ് ബി.ജെ.പിയില്‍. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, ബിജെപി സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.
യു.ഡി.എഫില്‍ കാലുവാരുന്നതില്‍ മാത്രമാണ് ഐക്യമുള്ളതെന്ന് വിക്ടര്‍ തോമസ് ആരോപിച്ചു. പഞ്ചായത്തംഗം പോലും ആവാന്‍ കഴിയാത്തവര്‍ സ്ഥാനാര്‍ഥിയാവാന്‍ ആഗ്രഹിക്കുകയും തന്നെ കാലുവാരി തോല്‍പ്പിക്കുകയും ചെയ്തു. സുശക്തമായ കേന്ദ്രമുണ്ടെങ്കിലേ സംസ്ഥാനങ്ങള്‍ക്ക് സംതൃപ്തമാകാന്‍ കഴിയൂ. അതിന് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സുശക്തമായ നേതൃത്വം വേണമെന്നും അദ്ദേഹം പറഞ്ഞു.