കണ്ണൂരിലെ സമാധാന യോഗം ബഹിഷ്കരിച്ച യു.ഡി.എഫ് നിലപാട് അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് എ. വിജയരാഘവൻ

5

കണ്ണൂരിലെ സമാധാന യോഗം ബഹിഷ്കരിച്ച യു.ഡി.എഫ് നിലപാട് അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. യുഡിഎഫ് പ്രവർത്തകർ നിയമം കൈയ്യിലെടുക്കുകയാണ്. സമാധാനചർച്ചയിൽ എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും നിയമപരമായി മുന്നോട്ട് പോകണമെന്നും വിജയരാഘവൻ പറഞ്ഞു. പി ജയരാജന്റെ മകന്റെ പോസ്റ്റില്‍ പാർട്ടിക്ക് ഉത്തരവാദിത്തമില്ല
ജയരാജന്റെ മകൻ പാർട്ടി നേതാവല്ലെന്നും അക്കാര്യത്തിൽ ജയരാജൻ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും വിജയരാഘവന്‍ വ്യക്തമാക്കി.