ആരോപണങ്ങൾ നിഷേധിച്ച് വിജേഷ് പിള്ള: സ്വപ്നയുമായി നടന്നത് വെബ് സീരിസുമായി ബന്ധപ്പെട്ട ചർച്ച; ഡി.ജി.പിക്ക് പരാതി നൽകി

27

സ്വര്‍ണക്കടത്തുകേസിലെ പ്രതിയായ സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങൾ നിഷേധിച്ച് വിജേഷ് പിള്ള. സ്വപ്നയുമായി നടന്നത് വെബ് സീരിസുമായി ബന്ധപ്പെട്ട ചർച്ച മാത്രമാണെന്നും 30 കോടി വാഗ്ദാനം ചെയ്തെങ്കിൽ തെളിവ് പുറത്തുവിടട്ടെയെന്നും വിജേഷ് വെല്ലുവിളിച്ചു. സ്വപ്നക്കെതിരെ മാനനഷ്ടകേസ് കൊടുത്തെന്നും വിജേഷ് പറഞ്ഞു. അതിനിടെ ഇഡി വിജേഷിന്റെ മൊഴിയെടുത്തു.  സ്വപ്ന സുരേഷിന് വെബ്സീരീസ് വരുമാനത്തിന്റെ 30 ശതമാനം വാഗ്ദാനം ചെയ്തിരുന്നെന്നും വിജേഷ് വിശദമാക്കി. മുഖ്യമന്ത്രിയെ കുറിച്ച് കൂടിക്കാഴ്ചക്കിടെ പരാമർശിച്ചിട്ടില്ല. എംവി ഗോവിന്ദൻ നാട്ടുകാരനെന്ന് പറഞ്ഞിരുന്നുവെന്നും വിജേഷ് പറഞ്ഞു.

Advertisement
Advertisement