വിയ്യൂര്‍ അതിസുരക്ഷാ ജയിലില്‍ തടവുകാരനെ ഉദ്യോഗസ്ഥര്‍ മര്‍ദിച്ചതായി ബന്ധുക്കളുടെ പരാതി

15

വിയ്യൂര്‍ അതിസുരക്ഷാ ജയിലില്‍ തടവുകാരനെ ഉദ്യോഗസ്ഥര്‍ മര്‍ദിച്ചതായി ബന്ധുക്കളുടെ പരാതി. ലഹരി മരുന്ന് കേസില്‍ തടവില്‍ കഴിയുന്ന 26 കാരനായ അര്‍ഷാദിനാണ് മര്‍ദനം ഏറ്റതായി ബന്ധുക്കള്‍ പറയുന്നത്.

വീട്ടിലേക്കു ഫോണ്‍ വിളിക്കാന്‍ അനുവദിക്കാത്തത് സംബന്ധിച്ച തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചതെന്ന് ജയിലില്‍ കാണാത്തിയ ബന്ധുക്കളോട് അര്‍ഷാദ് പറഞ്ഞു. കോടതിയില്‍ പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ മാധ്യമങ്ങളോടെ പറഞ്ഞു.