ക്ലാസ് മേറ്റാണ് ബാച്ച് മേറ്റും: സ്പീക്കർ എം.ബി രാജേഷിന് അഭിനന്ദനങ്ങളുമായി വി.കെ ശ്രീകണ്ഠൻ എം.പി

55

നിയമസഭാ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട എം.ബി. രാജേഷിന് അഭിനന്ദനവുമായി കോണ്‍ഗ്രസ് എം.പി.: വി.കെ. ശ്രീകണ്ഠന്‍. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. 

രാഷ്ട്രീയത്തില്‍ ബാച്ച് മേറ്റാണ്.. കോളജിലെ ക്ലാസ്‌മേറ്റും. രണ്ടു രാഷ്ട്രീയമെങ്കിലും പരസ്പരം സ്‌നേഹിച്ചു, ഉന്നതമായ ജനാധിപത്യ ബോധ്യത്തോടെ പരസ്പരം മത്സരിച്ചു. പുതിയ സ്ഥാനത്ത് രാജേഷ് തിളങ്ങട്ടെ.ഒപ്പം ജനാധിപത്യവും…- ശ്രീകണ്ഠന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു. 

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് സിറ്റിങ് എം.പിയായിരുന്ന രാജേഷിനെ 11637 വോട്ടുകള്‍ക്കാണ് ശ്രീകണ്ഠന്‍ പരാജയപ്പെടുത്തിയത്. 

വി.കെ. ശ്രീകണ്ഠന്റെ കുറിപ്പ് വായിക്കാം

പ്രിയ എം.ബി.രാജേഷ് നിയമസഭ സ്പീക്കറായിരിക്കുകയാണ്.
രാഷ്ട്രീയത്തില്‍ ബാച്ച് മേറ്റാണ്.. കോളജിലെ ക്ലാസ്‌മേറ്റും.
രണ്ടു രാഷ്ട്രീയമെങ്കിലും പരസ്പരം സ്‌നേഹിച്ചു , ഉന്നതമായ ജനാധിപത്യ ബോധ്യത്തോടെ പരസ്പരം മത്സരിച്ചു.
പുതിയ സ്ഥാനത്ത് രാജേഷ് തിളങ്ങട്ടെ.
ഒപ്പം ജനാധിപത്യവും…
നാടിന്റെ നന്മക്കായി ഒറ്റക്കെട്ടായ് പോരാടാം.
ആശംസകള്‍ : അഭിവാദ്യങ്ങള്‍