വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിൽ അംഗങ്ങളുടെ സത്യപ്രതിജ്ഞ നടന്നു

9

വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 13 അംഗങ്ങളുടെയും സത്യപ്രതിജ്ഞ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു. ബ്ലോക്ക് പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുതിർന്ന അംഗമായ, -കെ വി നഫീസയ്ക്ക്
ബ്ലോക്ക് പഞ്ചായത്ത്‌ വരണാധികാരിയായ ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ റെഫീഖ ബീവി സത്യവാചകം ചൊല്ലികൊടുത്തു. തുടർന്ന് സത്യപ്രതിജ്ഞ ചെയ്ത മുതിർന്ന അംഗം ഓരോ ഡിവിഷനിലെയും അംഗങ്ങൾക്ക് ഒന്നുമുതൽ എന്ന ക്രമത്തിൽ സത്യവാചകം ചൊല്ലിക്കൊടുത്തു. മുതിർന്ന അംഗത്തിന്റെ അധ്യക്ഷതയിൽ തിരഞ്ഞെടുക്കപ്പെട്ടവരുടെ ആദ്യ യോഗവും ചേർന്നു. ഡിസംബർ 30നാണ് പുതിയ ഭരണസമിതിയുടെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് നടക്കുക.