പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയി പണം കവര്‍ന്നു: യൂത്ത് കോൺഗ്രസ്‌ നേതാവ് അറസ്റ്റിൽ

31

കൊച്ചി കോര്‍പറേഷനിലെ കൗണ്‍സിലറും ഗുണ്ടാ സംഘവും ചേര്‍ന്ന് പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയി പണം കവര്‍ന്നെന്ന് പരാതി. കാഞ്ഞങ്ങാട് സ്വദേശിയാണ് മര്‍ദനത്തിനിരയായത്. സംഭവത്തില്‍ വാത്തുരുത്തി വാര്‍ഡ് കൗണ്‍സിലറും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ ടിബിന്‍ ദേവസി അറസ്റ്റിലായി. പരുക്കേറ്റ പ്രവാസി കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ടിബിന്‍, ഷിഫാസ്, ഷെമീര്‍ എന്നിവരുള്‍പ്പെട്ട പത്തംഗ സംഘമാണ് തട്ടിക്കൊണ്ടുപോയി മര്‍ദിച്ചത്. ഇടപ്പള്ളിക്ക് സമീപം ഒരു കെട്ടിടത്തിലെത്തിച്ച് ഇയാളെ ക്രൂരമായി മര്‍ദിക്കുകയും 20 ലക്ഷത്തിന്റെ മുദ്രപത്രത്തില്‍ ഒപ്പ് വയ്പ്പിക്കുകയും ചെയ്തു. കൂടാതെ ഓണ്‍ലൈനായി രണ്ട് ലക്ഷം രൂപ ഇവരുടെ അക്കൗണ്ടിലേക്കും മാറ്റി. തുടര്‍ന്നാണ് ഇയാളെ വിട്ടയച്ചത്.

Advertisement
Advertisement