പി.എസ്.സി റാങ്ക് ലിസ്റ്റ് വിഷയത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം

5

പി.എസ്.സി റാങ്ക് ലിസ്റ്റ് വിഷയത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. സമരക്കാര്‍ക്ക് നേരെ പോലീസ് ലാത്തി വീശി. ജലപീരങ്കിയും പ്രയോഗിച്ചു. 

പ്രകടനമായി എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകോപിതരായതാണ് പോലീസ് നടപടിയിലേക്ക് നയിച്ചത്. സമരക്കാര്‍ റോഡ് ഉപരോധിക്കുകയും പോലീസ് ബാരിക്കേഡ് തകര്‍ക്കാര്‍ ശ്രമിക്കുകയും ചെയ്തതോടെയാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്. 

റാങ്ക് ലിസ്റ്റ് ക്രമക്കേട്, അനധികൃത നിയമനം തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം ആരംഭിച്ചത്.