ഡി.വൈ.എഫ്.ഐയെ പുകഴ്ത്തിയ കെ സുധാകരനെ വിമർശിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിക്ക് സസ്‌പെൻഷൻ

60

ഡി.വൈ.എഫ്.ഐയുടെ പൊതിച്ചോർ വിതരണത്തെ പുകഴ്ത്തിയ കെ സുധാകരനെ വിമർശിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി ദുൽകിഫിലിന് സസ്പൻഷൻ. നടപടിക്കെതിരെ സംഘടനയ്ക്കുള്ളിൽ കടുത്ത പ്രതിഷേധം. നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന നേതാക്കൾ കോഴിക്കോട് ഡി.സി.സിക്ക് കത്തയച്ചു. ഇക്കഴിഞ്ഞ 27ന് കെ സുധാകരൻ കോഴിക്കോടെത്തി കോൺഗ്രസ് നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ചിരുന്നു. ഇതിനിടെയാണ് കോഴിക്കോട് മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള ഇടങ്ങളിൽ ഡി.വൈ.എഫ്.ഐ പൊതിച്ചോറ് വിതരണം ചെയ്യുന്നത് മാതൃകയാക്കണമെന്ന് അദ്ദേഹം പറഞ്ഞത്. അതിനെതിരെയാണ് ദുൽകിഫിൽ ഫേസ്ബുക്ക് കുറിപ്പെഴുതിയത്.

Advertisement
Advertisement